'വിവാഹപ്രായം ഉയര്‍ത്താനുള്ള ശ്രമം ദുരുദ്ദേശപരം'

കൊല്ലം: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ പ്രധാനമന്ത്രിയും നിയമ മന്ത്രിയും അമിതാവേശം കാട്ടുന്നത് ദുരുദ്ദേശപരവും മനുഷ്യാവകാശ ലംഘനവുമാണെന്ന്​ കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ്​ കടയ്ക്കല്‍ അബ്​ദുൽ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദും പ്രസ്​താവനയില്‍ പറഞ്ഞു.

ഈ വിഷയത്തെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയേഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സർക്കാറിന് ലഭിക്കുന്നതിന് മുമ്പുതന്നെ അത് ഉടനടി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നത് അനവസരത്തിലാണ്. ദലിത് പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് വ്യപകമാകുന്ന അവസരത്തില്‍ അത് തടയാന്‍ ശ്രമിക്കാതെ അനാവശ്യ നിയമനിര്‍മാണത്തിന് ശ്രമിക്കുന്നത് ആരെ രക്ഷിക്കാനാണെന്ന് മനസ്സിലാകുന്നില്ല. പ്രകൃതിദത്തമായ മനുഷ്യാവകാശങ്ങള്‍ അടിച്ചമര്‍ത്തുന്ന ക്രൃത്രിമ നിയമങ്ങള്‍ നടപ്പാക്കരുതെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു.

Tags:    
News Summary - kerala muslim jamath federation against legal marriage age raising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.