തിരുവനന്തപുരം ശിവൻകുട്ടിക്ക്, പത്തനംതിട്ട വീണ ജോർജിന്; മന്ത്രിമാരുടെ ജില്ലാ ചുമതല അറിയാം
തിരുവനന്തപുരം: മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വി. ശിവൻകുട്ടിക്ക് തിരുവനന്തപുരം ജില്ലയുടെയും രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കണ്ണൂരിന്റെയും വീണ ജോർജിന് പത്തനംതിട്ടയുടെയും ചുമതലയാണ് നൽകിയത്.
മറ്റുജില്ലകളും ചുമതലയുള്ള മന്ത്രിമാരും:
കൊല്ലം - കെ.എൻ. ബാലഗോപാൽ
ആലപ്പുഴ -പി. പ്രസാദ്
കോട്ടയം -വി.എൻ. വാസവൻ
ഇടുക്കി -റോഷി അഗസ്റ്റിൻ
എറണാകുളം -പി. രാജീവ്
തൃശൂർ -കെ. രാജൻ
പാലക്കാട് -കെ. കൃഷ്ണൻകുട്ടി
മലപ്പുറം -വി. അബ്‌ദുറഹ്‌മാൻ
കോഴിക്കോട് -പി.എ. മുഹമ്മദ് റിയാസ്
വയനാട് -ഒ.ആർ. കേളു
കാസർകോട് -എ.കെ. ശശീന്ദ്രൻ
ദുരിതാശ്വാസനിധിയില്‍ നിന്ന് 37.33 കോടി വിതരണം ചെയ്തു
തിരുവനന്തപുരം: ഈ മാസം 18 മുതൽ 25 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആകെ 37,33,95,269 രൂപ അനുവദിച്ചു. 1,293 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.
വിവിധ ജില്ലകളിൽ അനുവദിച്ച തുക:
തിരുവനന്തപുരം - 34 (ഗുണഭോക്താക്കൾ), 11,93,000 രൂപ (അനുവദിച്ച തുക)
കൊല്ലം - 126 (ഗുണഭോക്താക്കൾ), 44,23,000 രൂപ (അനുവദിച്ച തുക)
പത്തനംതിട്ട - 17 (ഗുണഭോക്താക്കൾ), 9,30,000 രൂപ (അനുവദിച്ച തുക)
ആലപ്പുഴ - 81 (ഗുണഭോക്താക്കൾ), 22,15,000 രൂപ (അനുവദിച്ച തുക)
കോട്ടയം - 13 (ഗുണഭോക്താക്കൾ), 5,30,000 രൂപ (അനുവദിച്ച തുക)
ഇടുക്കി - 50 (ഗുണഭോക്താക്കൾ), 13,04,000 രൂപ (അനുവദിച്ച തുക)
എറണാകുളം - 187 (ഗുണഭോക്താക്കൾ), 83,41,000 രൂപ (അനുവദിച്ച തുക)
തൃശ്ശൂർ - 172 (ഗുണഭോക്താക്കൾ), 60,00,000 രൂപ (അനുവദിച്ച തുക)
പാലക്കാട് - 89(ഗുണഭോക്താക്കൾ), 27,67,500 രൂപ (അനുവദിച്ച തുക)
മലപ്പുറം - 223 (ഗുണഭോക്താക്കൾ), 98,43,000 രൂപ (അനുവദിച്ച തുക)
കോഴിക്കോട് - 101 (ഗുണഭോക്താക്കൾ), 4,35,29,000 രൂപ (അനുവദിച്ച തുക)
വയനാട് - 42 (ഗുണഭോക്താക്കൾ), 28,73,47,769 രൂപ (അനുവദിച്ച തുക)
കണ്ണൂർ - 73 (ഗുണഭോക്താക്കൾ), 21,75,000 രൂപ (അനുവദിച്ച തുക)
കാസർകോട് - 85 (ഗുണഭോക്താക്കൾ), 27,97,000 രൂപ (അനുവദിച്ച തുക)
ഇതിൽ വയനാടിന് അനുവദിച്ച തുകയിൽ 26,56,10,769 രൂപ വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ് നിർമ്മാണത്തിനും 2,10,00,000 രൂപ കുട്ടികളുടെ പഠനാവശ്യത്തിനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.