Posted On
date_range Updated On
date_range പഞ്ചായത്ത് അംഗങ്ങൾക്കും കൗൺസിലർമാർക്കും ഇനി ഉത്സവബത്ത: ഉത്തരവിറക്കി തദ്ദേശവകുപ്പ്
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ചരിത്രത്തിലാദ്യമായി ഓണസമ്മാനമായി ഉത്സവബത്ത അനുവദിച്ചുകൊണ്ട് സർക്കാറിന്റെ ഉത്തരവിറങ്ങി. പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മുൻസിപ്പൽ-കോർപ്പറേഷൻ കൗൺസിലർമാർ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് 2000 രൂപ വീതമാണ് ഉത്സവബത്തയായി ലഭിക്കുക. സംസ്ഥാനത്ത് തദ്ദേശ സ്ഥാപന അംഗങ്ങൾക്ക് ഉത്സവബത്ത അനുവദിക്കുന്നത് ഇതാദ്യമായാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി. കൂടാതെ ജനപ്രതിനിധികൾക്കുള്ള ഓഗസ്റ്റ് മാസത്തെ ഓണറേറിയം മുൻകൂറായി നൽകാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.