കേരള മദ്യനിരോധന സമിതി സംസ്ഥാന ക്യാമ്പ് തൃശൂരിൽ ആചാര്യ ശ്രീസച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റായി ഇയ്യാച്ചേരി കുഞ്ഞികൃഷ്ണനെയും ജനറൽ സെക്രട്ടറിയായി ഡോ. വിൻസെന്റ് മാളിയേക്കലിനെയും തൃശൂരിൽ നടന്ന ദ്വിദിന ക്യാമ്പിൽ തെരഞ്ഞെടുത്തു. ഫാ. വർഗീസ് മുഴുത്തേറ്റാണ് രക്ഷാധികാരി.
മറ്റ് ഭാരവാഹികൾ: ഡോ. യൂസഫ് മുഹമ്മദ് നദ്വി, അഡ്വ. സുജാത വർമ, ഫാ. മാത്യൂസ് വട്ടിയാനിക്കൽ (വൈസ് പ്രസി), ജയിംസ് മുട്ടിക്കൽ, ടി. ചന്ദ്രൻ, ശശി വയനാട് (സെക്ര), കദീജ നർഗീസ് (ട്രഷ). മദ്യനിരോധന മഹിളവേദി പ്രസിഡന്റായി റുക്സാന, ജനറൽ സെക്രട്ടറിയായി ഇയ്യാച്ചേരി പത്മിനി എന്നിവരെയും തെരഞ്ഞെടുത്തു.
ക്യാമ്പ് ആചാര്യ ശ്രീസച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. ആന്റണി പന്തല്ലുക്കാരൻ, ഇസാബിൻ അബ്ദുൽകരിം, ഈപ്പൻ കരിയാറ്റിൽ, ഗോവിന്ദൻ, ജോർജ് പല്ലിശ്ശേരി, വി.വി. ആന്റണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.