Posted On
date_range Updated On
date_range എണ്ണ വിലവർധന: കേന്ദ്രത്തിന് കേരളം കത്തയച്ചു
തിരുവനന്തപുരം: കോവിഡ് പടര്‍ന്നുപിടിക്കുന്ന കാലത്ത് പെട്രോള്‍-ഡീസല്‍ വില അടിക്കടി വർധിപ്പിക്കുന്ന നടപടിയില്‍ സംസ്ഥാന സര്‍ക്കാറിനുള്ള പ്രതിഷേധം അറിയിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രി ധര്മേന്ദ്രപ്രധാന് മന്ത്രി എ.കെ. ശശീന്ദ്രന് കത്തയച്ചു.
ഏഴ് ദിവസങ്ങളിൽ തുടർച്ചയായുള്ള വിലവർധന ഗതാഗതമേഖലയെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുകയാണെന്ന് കത്തിലുണ്ട്. ക്രൂഡോയിൽ വില കുറഞ്ഞതിനനുസരിച്ച് ഇന്ധനവില കുറക്കുന്നതിന് എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും എക്സൈസ് ഡ്യൂട്ടി കുറയ്ക്കാൻ അടിയന്തരനടപടി ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.