26,500 കോടിയുടെ വാര്‍ഷിക പദ്ധതി; കാര്‍ഷിക-ചെറുകിട മേഖലക്ക് പ്രാമുഖ്യം

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 26,500 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് മന്ത്രിസഭയോഗം അംഗീകാരം നല്‍കി. ഈ വര്‍ഷത്തെക്കാള്‍ 2500 കോടിയുടെ വര്‍ധനയുണ്ട്. കേന്ദ്രസഹായംകൂടി ചേര്‍ത്താല്‍ 34,538.95 കോടിയാകും പദ്ധതിത്തുക.
പദ്ധതി വിഹിതത്തിന്‍െറ 23.5 ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ചു -6227.5 കോടി.

കഴിഞ്ഞതവണ ഇത് 5500 കോടിയായിരുന്നു. പദ്ധതിവിഹിതത്തില്‍ 13.23 ശതമാനത്തിന്‍െറ വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. പട്ടികവര്‍ഗ ജനസംഖ്യ 1.45 ശതമാനമാണെങ്കിലും പട്ടികവര്‍ഗ ഉപപദ്ധതിക്ക് 2.83 ശതമാനം തുക നീക്കിവെച്ചു. അതിനാല്‍ 751.08 കോടി ഈ വിഭാഗത്തിന് ലഭിക്കും. പട്ടികജാതി ജനസംഖ്യ 9.1 ശതമാനം ആണെങ്കിലും 9.81 ശതമാനം തുക നീക്കിവെച്ചിട്ടുണ്ട് -2599.65 കോടി.

കാര്‍ഷിക-ചെറുകിട മേഖലക്ക് പ്രാമുഖ്യം നല്‍കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയാറാക്കിയ പദ്ധതി മന്ത്രിസഭയോഗം അംഗീകരിക്കുകയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാകും സംസ്ഥാന ബജറ്റ്. അടുത്ത വാര്‍ഷിക പദ്ധതിയുടെ തുക വര്‍ധിപ്പിച്ചെങ്കിലും നടപ്പ് പദ്ധതി ഇപ്പോഴും ഇഴയുകയാണ്. 24,000 കോടിയുടെ പദ്ധതിയില്‍ വിനിയോഗിച്ചത് വെറും 8367.09 കോടിയാണ് -34.86 ശതമാനം. അവശേഷിക്കുന്ന ഒന്നരമാസംകൊണ്ട് 15,000 കോടിയിലേറെ വിനിയോഗിക്കണം. സാമ്പത്തിക ഞെരുക്കത്തിന്‍െറ സാഹചര്യത്തില്‍ ഇതിന് സാധ്യത കുറവാണ്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം വെറും 13.35 ശതമാനം മാത്രമാണ്.

ഇക്കൊല്ലത്തെ പദ്ധതികള്‍ ഇഴഞ്ഞ സാഹചര്യത്തില്‍ മുന്‍കൂട്ടി അനുമതി നല്‍കണമെന്ന നിര്‍ദേശം മുഖ്യമന്ത്രി വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. മാര്‍ച്ചില്‍ കൂട്ടത്തോടെ പണം വിനിയോഗിക്കുന്നത് ഒഴിവാക്കാനും പദ്ധതി വിനിയോഗത്തിന്‍െറ കാര്യക്ഷമത ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇത് നടപ്പാകേണ്ടത് അടുത്ത വര്‍ഷത്തെ പദ്ധതി മുതലാണ്.

Tags:    
News Summary - kerala legislative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.