മാധ്യമം കാർട്ടൂണിസ്റ്റ് വി.ആർ. രാഗേഷിന് കേരള ലളിതകലാ അക്കാദമി ദൃശ്യകലാപുരസ്‌കാരം

കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ 2023-24 ലെ സംസ്ഥാന ദൃശ്യകലാപുരസ്‌കാരം മാധ്യമം കാർട്ടൂണിസ്റ്റ് വി.ആർ. രാഗേഷിന്. കാർട്ടൂൺ വിഭാഗത്തിലാണ് 50,000 രൂപയും ബഹുമതി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം നേടിയത്. മാധ്യമം ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച രാഗേഷിന്‍റെ ബുള്‍ഡോസറൈസേഷന്‍ ഓഫ് എഡ്യൂക്കേഷന്‍, ഹേ റാം എന്നീ കാർട്ടൂണുകളാണ് പുരസ്കാരത്തിനർഹമായതെന്ന് അക്കാദമി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.




കണ്ണൂർ കരുവൻചാൽ മീമ്പറ്റി സ്വദേശിയായ രാഗേഷ് വി.വി രാമചന്ദ്രന്‍റേയും കെ. യശോദയുടേയും മകനാണ്. ഭാര്യ സജ്ന. മക്കൾ: ഋതുബാല, നിലാമിഴി.

വിവിധ വിഭാഗങ്ങളിൽ ആറു പേർ കൂടി സംസ്ഥാന പുരസ്കാരം നേടി. മാർച്ചിൽ എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, വിധികർത്താക്കളായ സുധീര്‍ പട്‌വര്‍ദ്ധന്‍, പി. ഗോപിനാഥ്, ടോം.ജെ. വട്ടക്കുഴി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ബീന പോള്‍, വി.കെ. രാജന്‍, റസല്‍ ഷാഹുല്‍ എന്നിവരും ജൂറി അംഗങ്ങളായിരുന്നു. മെമ്പര്‍ സെക്രട്ടറിയായി എന്‍. ബാലമുരളീകൃഷ്ണന്‍ പങ്കെടുത്തു.

Tags:    
News Summary - Kerala Lalithakala Akademi award to VR Ragesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.