ജനുവരിയിലും ചുട്ടുപൊള്ളി കേരളം

തിരുവനന്തപുരം: തണുത്ത് വിറയ്ക്കേണ്ട ജനുവരി മാസത്തിലും കേരളം ചുട്ടുപൊള്ളുന്നു. ഞായറാഴ്ച തിരുവനന്തപുരം നഗരത്തിൽ രേഖപ്പെടുത്തിയത് 36 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ഏപ്രിൽ, മേയ് മാസങ്ങൾക്ക് സമാനമായ ചൂടാണ് ശൈത്യകാലത്തും അനുഭവപ്പെടുന്നത്.

ജനുവരി ഒന്നിന് കണ്ണൂർ ജില്ലയിൽ രേഖപ്പെടുത്തിയ 37.2 ഡിഗ്രി സെൽഷ്യസാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന ചൂട് . മറ്റ് ഭൂരിഭാഗം ജില്ലകളിലും ചൂട് 35-34 ഡിഗ്രിക്ക് മുകളിലാണ്. മലയോര മേഖലകളിലുൾപ്പെടെ പകൽ 32 മുതൽ 37 ഡിഗ്രി സെൽഷ്യസും രാത്രി 23-25 ഡിഗ്രി സെൽഷ്യസുമാണ് അനുഭവപ്പെടുന്നത്. ഫെബ്രുവരിയിൽ ചൂട് വീണ്ടും ഉയരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. താപനില ഉയരുന്നതിന് ആനുപാതികമായി അന്തരീക്ഷ ആർദ്രത വർധിക്കുന്നത് യഥാർഥത്തിൽ ഉള്ളതിനെക്കാൾ കൂടിയ ചൂട് അനുഭവപ്പെടാൻ കാരണമാകും.

ഈർപ്പത്തിന്‍റെ അളവ് കൂടുതലുള്ള തീരപ്രദേശങ്ങളിലും പകൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. എൽനിനോ, ഇന്ത്യൻ ഓഷൻ ഡയോപോൾ (ഐ.ഒ.ഡി), ദുർബലമായ വടക്കൻ കാറ്റ് എന്നീ പ്രതിഭാസങ്ങൾ ഒന്നിച്ചുവന്നതാണ് ചൂട് ഉയരാൻ കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിശദീകരണം.

Tags:    
News Summary - Kerala is too Hottest in January too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.