തിരുവനന്തപുരം: സംസ്ഥാനം 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. വികസന പ്രവർത്തനങ്ങൾക്കായാണ് കടമെടുക്കുന്നതെന്ന് ധനവകുപ്പ് അറിയിച്ചു.
ഇതിനുള്ള ലേലം ഫെബ്രുവരി നാലിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
കൊച്ചി: വൈദ്യുതി ബോർഡ് ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച വിദഗ്ധ സമിതി ശിപാർശകളടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ സമയപരിധി അറിയിക്കണമെന്ന് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന്മേലുള്ള സമിതി റിപ്പോർട്ട് വൈകുന്നതായി കാട്ടി കേരള പവർ ബോർഡ് ഓഫിസേഴ്സ് ഫെഡറേഷനും ചില ജീവനക്കാരും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ ഇടക്കാല ഉത്തരവ്. എന്ന് റിപ്പോർട്ട് നൽകാനാവുമെന്നത് സർക്കാറും കെ.എസ്.ഇ.ബിയുമടക്കം വിശദീകരണം നൽകാനാണ് നിർദേശം. ഹരജി വീണ്ടും ഫെബ്രുവരി 11ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.