തിരുവനന്തപുരം: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവു നൽകരുതെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.
ശബരിമലയിൽ ദർശനത്തിന് ശ്രമിച്ച രഹന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് ആണ് കേസെടുത്തത്. പിന്നീട് ഹൈകോടതി ജാമ്യം നൽകിയിരുന്നു. ജാമ്യത്തിലെ വ്യവസ്ഥകളിൽ ഇളവു വേണമെന്നാവശ്യപ്പെട്ടാണ് രഹന സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
എന്നാൽ രഹന ഫാത്തിമ പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ നിരന്തരം പ്രചരിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിലുണ്ട്. ഹർഷദ് വി. ഹമീദ് ആണ് സത്യവാങ്മൂലം നൽകിയത്. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള രഹനയുടെ ഹരജി തള്ളണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.