വിദ്യാര്‍ഥിയെ പീഡിപ്പിച്ച സന്യാസിക്കെതിരായ കേസ് റദ്ദാക്കാനാവില്ളെന്ന് ഹൈകോടതി

കൊച്ചി: അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനുള്‍പ്പെടെ വിധേയനാക്കിയെന്ന പരാതിയില്‍ സ്കൂള്‍ വാര്‍ഡനായ സന്യാസിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ ഹൈകോടതി വിസമ്മതിച്ചു. തൃശൂരില്‍ മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വാര്‍ഡന്‍ സ്വാമി വാസുപ്രദാനന്ദ നല്‍കിയ ഹരജിയാണ് സിംഗിള്‍ബെഞ്ച് തള്ളിയത്. താന്‍ നിരപരാധിയാണെന്നും അനാവശ്യമായി കേസില്‍ കുടുക്കുകയായിരുന്നെന്നും കക്ഷികള്‍ തമ്മില്‍ സംഭവം ഒത്തുതീര്‍ന്ന സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ളെന്നുമായിരുന്നു ഹരജിക്കാരന്‍െറ വാദം.

അച്ചടക്കം പാലിക്കാന്‍ കര്‍ക്കശ സ്വഭാവം കാട്ടിയിരുന്ന തനിക്കെതിരെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ശത്രുതാ മനോഭാവം കാട്ടുന്നുണ്ട്. ഇതിന്‍െറ ഭാഗമാണ് ഈ കേസ്. ആരോപണത്തെ തുടര്‍ന്ന് മിഷന്‍െറ നേതൃത്വത്തില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ തന്നെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍,  അതീവ ഗൗരവമുള്ളതാണെന്നും കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍ന്നാലും കേസ് ഇല്ലാതാകില്ളെന്നും വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന നിയമത്തിന്‍െറ (പോക്സോ) പരിധിയില്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്.

ആരോപണത്തില്‍ കഴമ്പുള്ളതായും കോടതിക്ക് തോന്നുന്നുണ്ട്. ഇരയാക്കപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. വാര്‍ഡനില്‍നിന്ന് പ്രതീക്ഷിക്കാനാവാത്ത കുറ്റകൃത്യമാണ് കുട്ടിക്കെതിരെ ഉണ്ടായത്. പ്രതിയും കുട്ടിയുടെ ബന്ധുക്കളും തമ്മിലുള്ള ഒത്തുതീര്‍പ്പ് അംഗീകരിക്കാനാവില്ളെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു. അതേസമയം, 2014ല്‍ നടപടി പൂര്‍ത്തിയായ കേസില്‍ എത്രയുംവേഗം വാദം പൂര്‍ത്തിയാക്കി ഉചിതമായ വിധി പുറപ്പെടുവിക്കാന്‍ തൃശൂര്‍ അഡീ. ഫസ്റ്റ് ക്ളാസ് സെഷന്‍സ് കോടതിക്ക് ഹൈകോടതി നിര്‍ദേശം നല്‍കി.

Tags:    
News Summary - kerala high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.