കൊച്ചി: റോഡിലേക്ക് ചാടിയിറങ്ങി പിന്നാലെ പാഞ്ഞ് ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരെ പിടികൂടേണ് ടെന്ന് ഹൈകോടതി. ഇത്തരം ‘ഹോട്ട് ചേസിങ്’ ബൈക്ക് യാത്രക്കാരെയും ഉദ്യോഗസ്ഥരെയും അപകടത്തിലാക്കുമെന്നും ട് രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയാനും ആധുനിക മാർഗങ്ങൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ ന ിർദേശിച്ചു. മലപ്പുറം രണ്ടത്താണി ദേശീയപാതയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ബൈക്കിടിപ്പിച്ചുവീഴ്‌ത്തി കടന്നു കളയാൻ ശ്രമിച്ചെന്ന കേസിലെ പ്രതി മുഫ്‌ലിഹ് നൽകിയ ജാമ്യഹരജി അനുവദിച്ചാണ് കോടതി നിർദേശം.
ഒക്ടോബർ 10ന് ഹെൽമറ്റ് ധരിക്കാതെ ഹരജിക്കാരൻ സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോൾ നിർത്താൻ വെഹിക്കിൾ ഇൻസ്പെക്ടർ കൈകാണിച്ചെങ്കിലും ഇടിച്ചുവീഴ്‌ത്തി കടന്നുകളയാൻ ശ്രമിച്ചെന്നാണ് കേസ്. ഇതിനിടെ നിയന്ത്രണംവിട്ട ബൈക്ക് എതിരെവന്ന കാറിലിടിച്ച് ഹരജിക്കാരനും സുഹൃത്തിനും റോഡിൽവീണ് പരിക്കേറ്റെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബൈക്ക് നിർത്താൻ ശ്രമിക്കുന്നതിനിടെ വെഹിക്കിൾ ഇൻസ്പെക്ടർ ഹാൻഡിലിൽ പിടിച്ചുനിർത്താൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം.
ഡ്രൈവർമാർ വാഹനങ്ങൾ നിർത്തുമെന്ന മുൻവിധിയോടെ ഉദ്യോഗസ്ഥർ റോഡിെൻറ മധ്യത്തിലേക്ക് എടുത്തുചാടരുത്. സാഹസികമായ ഇത്തരം പ്രവൃത്തികളിലൂടെ നിരവധിപേർ കൊല്ലപ്പെട്ടിട്ടുണ്ട്. ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കണം. ഇതിനായി 2012ൽ ഡി.ജി.പിയുടെ സർക്കുലർ ഉണ്ടെങ്കിലും കടലാസിലുറങ്ങുകയാണ്.
ഡിജിറ്റൽ കാമറ, ട്രാഫിക് നിരീക്ഷണ കാമറ, മൊബൈൽ ഫോൺ കാമറ, ഹാൻഡി കാം തുടങ്ങിയവ ഉപയോഗിച്ച് വാഹന പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു. ഹെൽമറ്റ് ധരിക്കാതെയും നിയന്ത്രണമില്ലാതെയും ഒാടിക്കുന്ന ഇരുചക്ര വാഹനങ്ങൾ നിർത്താൻ ആവശ്യപ്പെട്ടിട്ടും പാലിച്ചില്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ വയർലെസിലൂടെ കൈമാറിയും മറ്റും ഉപയോഗിച്ചും കണ്ടെത്താൻ കഴിയും. ബാരിക്കേഡുകൾ സ്ഥാപിച്ച് വേഗത കുറക്കാനും കഴിയും. നേരത്തേ പ്രഖ്യാപിച്ച സ്ഥലങ്ങളിലും കൃത്യമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളിലും മാത്രമേ വാഹന പരിശോധന നടത്താവൂ എന്ന 2012 മാർച്ച് മൂന്നിലെ ഡി.ജി.പിയുടെ സർക്കുലർ കർശനമായി പാലിക്കണം. യാത്രക്കാരെ അമ്പരപ്പിച്ച് പിടികൂടലല്ല, സുരക്ഷ ശീലങ്ങൾ പഠിപ്പിക്കലാണ് പരിശോധനകളുടെ ലക്ഷ്യമെന്നും കോടതി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.