വെള്ളം കയറിയതിനെ തുടർന്ന് കയ്യൂർ ചെറിയാക്കരയിൽ നാട്ടുകാർ നടത്തുന്ന രക്ഷാപ്രവർത്തനം

തേജസ്വിനി കരകവിഞ്ഞൊഴുകി; നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ചെറുവത്തൂർ (കാസർകോട്): ആർത്തു പെയ്ത മഴയിൽ തേജസ്വിനി പുഴ കരകവിഞ്ഞു. ഇതേ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കയ്യൂർ, ചെറിയാക്കര, അരയാക്കടവ്, വെള്ളാട്ട്, പൊതാവൂർ, മയിച്ച, കാര്യങ്കോട്, വെങ്ങാട്ട് പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.

വെള്ളം കയറുമെന്ന് ഉറപ്പായതോടെ പലരും ബന്ധുവീടുകളിലും മറ്റും അഭയം തേടി. വീടുകളിൽ ഒറ്റപ്പെട്ടുപോയവരെയാണ് നാട്ടുകാർ ചെറു തോണികളിലും മറ്റുമായി സുരക്ഷിത മേഖലയിലേക്കെത്തിച്ചത്.

പുഴയിൽ മലവെള്ളം കയറിയതും പുഴ കവിഞ്ഞൊഴുകാൻ കാരണമായി. തേജസ്വിനിക്ക് ഇരുവശങ്ങളിലുമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

Tags:    
News Summary - kerala heavy rain updates thejaswini river overflow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT