രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്​ ഉൗഷ്​മള വരവേൽപ്​​

തിരുവനന്തപുരം: മൂന്ന്​ ദിവസത്തെ സംസ്​ഥാന സന്ദർശനത്തിനെത്തിയ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്​ തിരുവനന്തപുരം വിമാനത്താവളത്തിൽ ഉൗഷ്​മള വരവേൽപ്​​. ഗവർണർ ജ. പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രാഷ്​ട്രപതിയെ സ്വീകരിച്ചു. ഞായറാഴ്ച വൈകുന്നേരം നാലരയോടെ ​വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ്​ രാഷ്​ട്രപതി എത്തിയത്​. ​

സ്​പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി സ്​പീക്കർ വി. ശശി, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ടോംജോസ്, എയര്‍ഫോഴ്‌സ് കമാന്‍ഡിങ്​ ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, പൊതുഭരണ സെക്രട്ടറി  ബിശ്വനാഥ് സിന്‍ഹ, കലക്ടര്‍ കെ. വാസുകി, പൊലീസ് കമീഷണര്‍ പി. പ്രകാശ്, ഗവര്‍ണറുടെ ഭാര്യ സരസ്വതി സദാശിവം, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവരും രാഷ്​ട്രപതിയെ സ്വീകരിച്ചു. ഭാര്യ സവിതാ കോവിന്ദും രാഷ്​ട്രപതിയോടൊപ്പമുണ്ടായിരുന്നു.

വിമാനത്താവളത്തിൽ നിന്ന്​ രാജ്​ഭവനിലെത്തിയ രാഷ്​ട്രപതി ഞായറാഴ്​ച അവിടെയാണ്​ തങ്ങിയത്​. തിങ്കളാഴ്​ച രാവിലെ 11ന്​ നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തി​​​​െൻറ ഭാഗമായ ജാനാധിപത്യത്തി​​​​െൻറ ഉത്സവം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് കൊച്ചിയിലേക്ക്​ പോകുന്ന രാഷ്​ട്രപതി എറണാകുളത്തെ ഗവൺമ​​​െൻറ്​ ​െഗസ്​റ്റ്​ ഹൗസിൽ താമസിക്കും. ചൊവ്വാഴ്​ച രാവിലെ ഒമ്പതിന്​ ബോൾഗാട്ടി പാലസിൽ ഹൈകോടതി ചീഫ്ജസ്​റ്റിസ്​, ജഡ്ജിമാർ എന്നിവരുമായി പ്രാതൽ കൂടിക്കാഴ്​ച നടത്തും.

ഹെലികോപ്ടറിൽ തൃശൂരിലേക്ക്​ പോകുന്ന രാഷ്​ട്രപതി 11ന്​ സ​​​െൻറ്​ തോമസ് ​കോളജി​​​െൻറ ശതാബ്​ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഹെലികോപ്ടർ മാർഗം ഗുരുവായൂരിൽ എത്തുന്ന രാഷ്​ട്രപതി ഗുരുവായൂര്‍ ക്ഷേത്രം, മമ്മിയൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തും. കൊച്ചിയിൽ എത്തിയ ശേഷം ഉച്ചക്ക്​ 2.45ന് ഡൽഹിക്ക്​ മടങ്ങും. 

Tags:    
News Summary - Kerala Heartly Welcome to Ramnath Kovind -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.