ശ്രീശാന്തി​െൻറ ഹരജിയിൽ ബി.സി.​സി.​െഎക്ക്​ ഹൈകോടതി നോട്ടീസ്​

കൊച്ചി: ​െഎ.പി.എൽ ഒത്തുക്കളിയുമായി ബന്ധപ്പെട്ട്​ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ  ശ്രീശാന്ത്​ സമർപ്പിച്ച ഹരജയിൽ ഹൈകോടതി ബി.സി.സി.​െഎക്ക്​ നോട്ടീസ്​ അയച്ചു. കേസ്​ കോടതി മാർച്ച്​ അഞ്ചിന്​ വീണ്ടും പരിഗണിക്കും. ഏപ്രിലില്‍ സ്‌കോട്ട്ലന്‍ഡില്‍ ഗ്ലെന്റോത്ത് ക്ലബ്ബിനായി പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ക്ഷണമുണ്ട്. അതില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാന്‍ ബി.സി.സി.ഐ.യ്ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീശാന്ത്​ കോടതിയെ സമീപിച്ചത്.​ ഇതിലാണ്​ കോടതിയുടെ നടപടി​.

​െഎ.പി.എല്ലിൽ ഒത്തുകളി ആരോപിച്ചാണ്​ ബി.സി.സി.​െഎ ശ്രീശാന്തിന്​ വിലക്കേർപ്പെടുത്തിയത്​. എന്നാൽ ഡൽഹിയിലെ പട്യാല ഹൗസ്​ കോടതി ഒത്തുകളി കേസിൽ ശ്രീശാന്തിനെ കുറ്റവിമുക്​തനാക്കുകയായിരുന്നു. ഇതിന്​ ശേഷവും ശ്രീശാന്തി​​െൻറ വിലക്ക്​ നീക്കാൻ ബി.സി.സി.​െഎ തയാറായിരുന്നില്ല. ഇതിനെ തുടർന്നാണ്​ താരം ഹൈകോടതിയെ സമീപിച്ചത്​.

 

Tags:    
News Summary - Kerala HC sends notice to BCCI on petition filed by cricketer S Sreesanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT