കവര്‍ നമ്പര്‍  ലഭിക്കാത്തവര്‍  ഹജ്ജ് കമ്മിറ്റിയുമായി  ബന്ധപ്പെടണം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ നല്‍കിയവര്‍ക്കെല്ലാം കവര്‍ നമ്പറുകള്‍ അയച്ചതായി അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാന്‍ അറിയിച്ചു. എസ്.എം.എസ് ആയോ തപാല്‍ മുഖേനയോ ആണ് നമ്പറുകള്‍ അയച്ചിട്ടുള്ളത്. ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.com, keralahajcommitee.org എന്നീ വെബ്സൈറ്റുകളില്‍നിന്ന് കവര്‍ നമ്പര്‍ ലഭിക്കും. കവര്‍ നമ്പര്‍ ഇതുവരെ ലഭിക്കാത്ത അപേക്ഷകര്‍ ഫെബ്രുവരി 28നകം പണമടച്ച റസീപ്റ്റും ഹജ്ജ് അപേക്ഷയുടെയും മറ്റ് രേഖകളുടെയും ഫോട്ടോ സ്റ്റാറ്റ് സഹിതം ഹജ്ജ് ഹൗസില്‍ നേരിട്ട് ബന്ധപ്പെടണം. 28ന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കില്ല. വിവരങ്ങള്‍ക്ക്: 0483 2710717, 2717571. 

Tags:    
News Summary - kerala hajj 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.