കെ.എസ്​.ആർ.ടി.സി ബിസിനസ്​ ക്ലാസ്​ ബസ്​ നിരത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ‘ബി​സി​ന​സ് ക്ലാ​സ്’ ബ​സ്​ നി​ര​ത്തി​ലേ​ക്ക്. നേ​ര​ത്തെ എ​റ​ണാ​കു​ള​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച പു​തി​യ ബ​സ്‌ ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും മ​ന്ത്രി കെ.​ബി ഗ​ണേ​ഷ് കു​മാ​ര്‍ ഫേ​സ്​​ബു​ക്കി​ലൂ​ടെ പ​ങ്കു​വെ​ച്ചു. ര​ണ്ട് ബ​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സി​നെ​ത്തു​ന്ന​ത്.

എ​യ​ർ ഹോ​സ്റ്റ​സ് മാ​തൃ​ക​യി​ൽ ‘ബ​സ് ഹോ​സ്റ്റ​സ്’ സേ​വ​ന​വും ല​ഭ്യ​മാ​കും. തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം റൂ​ട്ടി​ലാ​ണ് ഈ ​പ്രീ​മി​യം സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 5.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​ന് പി​ന്നാ​ലെ ത​ന്നെ ബി​സി​ന​സ് ക്ലാ​സ് ബ​സും എ​റ​ണാ​കു​ള​ത്തേ​ക്ക് തി​രി​ക്കും. ഇ​തേ സ​മ​യം ത​ന്നെ എ​റ​ണാ​കു​ള​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും സ​ർ​വീ​സ് ഉ​ണ്ടാ​കും. രാ​വി​ലെ പ​ത്തി​ന്​ മു​മ്പ്​ എ​റ​ണാ​കു​ള​ത്ത് എ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ടാ​ൽ കൊ​ല്ലം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് സ്റ്റോ​പ്പു​ള്ള​ത്. എ​ല്ലാ യാ​ത്ര​ക്കാ​രും എ​റ​ണാ​കു​ള​ത്തേ​ക്കാ​ണെ​ങ്കി​ൽ ഈ ​സ്​​റ്റോ​പ്പു​ക​ളും ഒ​ഴി​വാ​ക്കും. ബ​സി​നു​ള്ളി​ലെ പാ​ൻ​ട്രി​യി​ൽ നി​ന്ന് ല​ഘു​ഭ​ക്ഷ​ണ​വും മ​റ്റും ല​ഭി​ക്കും. ഇ​തി​നാ​യി യാ​ത്ര​ക്കാ​ർ പ്ര​ത്യേ​ക നി​ര​ക്ക് ന​ൽ​കേ​ണ്ടി വ​രും. ടി​ക്ക​റ്റു​ക​ൾ മു​ൻ​കൂ​ട്ടി റി​സ​ർ​വ് ചെ​യ്യാം.

Tags:    
News Summary - KSRTC Business Class Buses to be launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.