അന്തർ സംസ്ഥാന തൊഴിലാളികൾക്ക്​ ഭക്ഷണവും താമസവും ഉറപ്പാക്കും -സർക്കാർ ഹൈകോടതിയിൽ

കൊച്ചി: സംസ്ഥാനത്തെ 5178 ലേബർ ക്യാമ്പിലായി കഴിയുന്ന 1,63,061 അന്തർ സംസ്ഥാന തൊഴിലാളികൾക്ക്​ ഭക്ഷണവും താമസ സൗകര്യവും ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായി സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഇതിന്​ രണ്ടുകോടി രൂപ ലേബർ കമീഷണർക്ക് അനുവദിച്ചതിനുപുറമെ ദുരിതാശ്വാസ നിധിയിൽനിന്ന് ജില്ലകൾക്ക് 50 ലക്ഷം വീതം നൽകി.


വാഹന സൗകര്യമൊരുക്കാൻ ജില്ല ലേബർ ഒാഫിസർമാർക്ക് 50,000 വീതവും അനുവദിച്ചിട്ടുണ്ട്​. അതേസമയം, നിലവിലെ സാഹചര്യത്തിൽ ഇവർക്ക്​ നാട്ടിലേക്ക് മടങ്ങിപ്പോകുന്നത് അനുവദിക്കാൻ കഴിയില്ലെന്നും വിശദീകരണ പത്രികയിൽ പറയുന്നു​.

ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ തൊഴിലില്ലാതായ അന്തർ സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണത്തിന്​ സ്വീകരിച്ച നടപടികൾ അറിയിക്കാനുള്ള കോടതി ഉത്തരവിനെത്തുടർന്നാണ്​ സർക്കാറി​​െൻറ വിശദീകരണം.
അന്തർ സംസ്ഥാന തൊഴിലാളികൾക്കായി ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്​ എറണാകുളത്താണ്​.

189 ക്യാമ്പിലായി 45,523 പേരാണ്​ എറണാകുളം ജില്ലയിലുള്ളത്​. 365 ലേബർ ക്യാമ്പിലായി 21,850 പേരുള്ള കോട്ടയമാണ്​ രണ്ടാംസ്ഥാനത്ത്​. നാട്ടിലേക്ക്​ മടക്കി അയക്കണമെന്ന ആവശ്യമുന്നയിച്ച്​ കോട്ടയം പായിപ്പാട്ട് തൊഴിലാളികൾ മാർച്ച് 29ന് തടിച്ചുകൂടിയെങ്കിലും സമാധാനിപ്പിച്ച് തിരിച്ചയച്ചതായും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നടപടിയെടുത്തതായും വിശദീകരണ പത്രികയിൽ പറയുന്നു.

പായിപ്പാട്ടും ​െപരുമ്പാവൂരിലും നടന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ സംഘടിത പ്രതിഷേധവുമായി ബന്ധപ്പെട്ടും സംസ്ഥാന വ്യാപകമായി ഇവർക്ക്​ മികച്ച സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട്​ അമിക്കസ് ​ക്യൂറി സമർപ്പിച്ച റിപ്പോർട്ട​ി​​െൻറ അടിസ്ഥാനത്തിലുള്ള കേസാണ്​ കോടതിയുടെ പരിഗണനയിലുള്ളത്

Tags:    
News Summary - kerala govt in high court about migrant workers-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.