തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കോർത്തിണക്കി സർക്കാർ നടപ്പാക്കുന്ന ഇ-ഗവേണൻസ് പദ്ധതിയും സ്വകാര്യ കമ്പനിക്ക്. സാേങ്കതിക സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പ് ചുമതല ഏൽപിച്ചതിെൻറ പേരിൽ ഇടതുപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധമുയർത്തിയ അതേ കമ്പനിക്ക് തന്നെയാണ് മുഴുവൻ സർവകലാശാലകളെയും ബന്ധിപ്പിക്കുന്ന പദ്ധതിയുടെ നിർവഹണ ചുമതലയും നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവുമിറക്കി. ഏഴ് സർവകലാശാലകൾ, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവയെ കോർത്തിണക്കുന്നതാണ് ഇ-ഗവേണൻസ് പദ്ധതി.
ഒൗദ്യോഗിക വിവരങ്ങൾ സ്വകാര്യ കമ്പനിയുമായി പങ്കുവെക്കുെന്നന്ന ആരോപണം ഉന്നയിച്ചാണ് സാേങ്കതിക സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിന് ഇൗ കമ്പനിയുടെ സോഫ്റ്റ്വെയർ ഉപയോഗിച്ചപ്പോൾ ഇടത് അധ്യാപക, വിദ്യാർഥി സംഘടനകൾ എതിർത്തത്. എന്നാൽ, അതേ കമ്പനി തയാറാക്കുന്ന സോഫ്റ്റ്വെയർ ആണ് ഏഴ് സർവകലാശാലകളിലെ ഫയൽ കൈമാറ്റം ഉൾപ്പെടെയുള്ളവക്കായി ഉപേയാഗിക്കാൻ സർക്കാർ തീരുമാനിച്ചത്. ഒാസ്പിൻ ടെക്നോളജീസ് എന്ന കമ്പനിക്കാണ് ടെൻഡർ പ്രകാരം കരാർ നൽകിയത്. പദ്ധതിയുടെ ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി കെൽട്രോണിനെ നേരത്തേ സർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ, കെൽട്രോൺ പദ്ധതി പുറംകരാർ നൽകുകയായിരുന്നു. ഇതിനായി കെൽട്രോൺ ടെൻഡർ ക്ഷണിക്കുകയും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഒാസ്പിൻ ടെക്നോളജീസുമായി കരാർ ഉറപ്പിക്കുകയുമായിരുന്നു.
ഫയൽ േഫ്ലാ മാനേജ്മെൻറ് സിസ്റ്റം (എഫ്.എഫ്.എം.എസ്) എന്ന പേരിലുള്ള സോഫ്റ്റ്വെയറാണ് പദ്ധതിക്കായി നടപ്പാക്കുന്നത്. സെക്രേട്ടറിയറ്റ്, പി.എസ്.സി, ആസൂത്രണബോർഡ് എന്നിവിടങ്ങളിൽ എൻ.െഎ.സി നടപ്പാക്കിയ ഇ-ഒാഫിസ് പദ്ധതി തകിടം മറിക്കാൻ കൂടി ലക്ഷ്യമിടുന്നതാണ് സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്വെയർ എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽവരുന്ന സർവകലാശാലകളിലെയും രണ്ട് ഡയറക്ടറേറ്റുകളിലെയും മുഴുവൻ ഫയലുകളുടെയും കൈമാറ്റം സ്വകാര്യ കമ്പനി തയാറാക്കുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് നടത്തുന്നത് ഒൗദ്യോഗിക വിവരങ്ങളുടെ ചോർച്ചക്ക് വഴിവെക്കുമെന്നും ആശങ്കയുണ്ട്. നിലവിൽ കാലിക്കറ്റ്, സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ നടപ്പാക്കിയ ഡി.ഡി.എഫ്.എസ് രൂപകൽപന ചെയ്ത സംഘംതന്നെയാണ് എഫ്.എഫ്.എം.എസിെൻറ പിറകിലും.
നേരത്തേ എൻ.െഎ.സി വിട്ടുപോയ മുതിർന്ന ഉദ്യോഗസ്ഥൻ തുടങ്ങിയ സ്വകാര്യ സ്ഥാപനംതന്നെയാണ് സർവകലാശാലകളെ ഒന്നടങ്കം കോർത്തിണക്കുന്ന പദ്ധതിയുെട കരാർ നേടിയിരിക്കുന്നതെന്നും ആരോപണമുണ്ട്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് സാേങ്കതിക സർവകലാശാലയിലെ പദ്ധതിക്കെതിരെ രംഗത്തുവന്ന ഇടതുസംഘടനകൾക്ക് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ പ്രതിഷേധമുണ്ടെങ്കിലും പരസ്യമായി രംഗത്തുവരാൻ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.