തിരിച്ചുവിളിക്കാനുള്ള ആവശ്യം സ്വാഗതം ചെയ്യുന്നു; പരാതിക്കാർ രാഷ്ട്രപതിയെ സമീപിക്കട്ടെ -ഗവർണർ

തിരുവനന്തപുരം: തന്നെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടാൻ നിയമസഭയിൽ പ്രമേയം കൊണ്ടുവരാനുള്ള നീക്ക ത്തെ സ്വാഗതം ചെയ്യുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷത്തിന്‍റെ നീക്കത്തെക്കുറിച്ച് കൂടുതൽ പ്രതികരി ക്കുന്നതിന്‍റെ ആവശ്യമില്ല. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. പരാതിയുള്ളവർ രാഷ്ട്രപതിയെ സമീപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന വായിച്ചാണ് അഭിപ്രായം പറയുന്നത്. ഭരണഘടന പ്രകാരം താനാണ് സർക്കാറിന്‍റെ തലവൻ. രാഷ്ട്രപതിയാണ് എന്നെ നിയമിച്ചത്. സർക്കാറിനെ ഉപദേശിക്കാനും തിരുത്താനും മുന്നറിയിപ്പ് നൽകാനും അധികാരമുണ്ട്.

സർക്കാറുമായി ഏറ്റുമുട്ടലിന്‍റെ പാതയിലല്ല ഉള്ളത്. ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകളോട് പ്രതികരിക്കുന്നില്ലെന്നും ഗവർണർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഗവർണരെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർഥിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയമസഭയിൽ പ്രമേയ അവതരണത്തിന് അനുമതി തേടിയിരിക്കുകയാണ്. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം സ്പീക്കർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 29ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ഇതിനിടെയാണ് ഗവർണറുടെ പ്രതികരണം.

Tags:    
News Summary - kerala governor to press-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.