സി.എ.എ: സർക്കാറിനോട് വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിൽ കേരള സർക്കാറിനോട് വിശദീകരണം തേടി ഗവ ർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏത് സാഹചര്യത്തിലാണ് ഇത് സംഭവിച്ചതെന്ന് സർക്കാർ വിശദീകരിക്കണമെന്ന് ഗവർണർ ആവശ്യപ്പെടുന്നു. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും മുമ്പ്​ തന്നെ അറിയിക്കണമായിരുന്നുവെന്ന്​ ഗവർണർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചട്ടങ്ങൾ പ്രകാരം തന്നെ അറിയിക്കേണ്ടത്​ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും ചട്ടം ലംഘിച്ചതിന്​ സംസ്ഥാന സർക്കാറിനോട്​ വിശദീകരണം തേടുമെന്നും മാധ്യമങ്ങൾക്ക്​ മുന്നിൽ റൂൾസ്​ ഓഫ്​ ബിസിനസ്​ ചട്ടം വായിച്ച്​ ഗവർണർ പറഞ്ഞു. ഇതിനുപിന്നാലെയാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിശദീകരണക്കുറിപ്പ് രാജ്ഭവൻ തയാറാക്കിയിരുന്നു. ഇന്ന് രാവിലെയാണ് ചീഫ് സെക്രട്ടറിക്ക് അയച്ചത്.

Tags:    
News Summary - kerala governor against kerala govt on caa-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.