ഭരണഘടനാ ലംഘനമില്ല; ഗവർണർക്ക് വിശദീകരണം നൽകി സർക്കാർ

തിരുവനന്തപുരം: സി.എ.എക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതിൽ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ചീഫ് സ െക്രട്ടറി രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്.

ഗവര്‍ണറെ മനപൂര്‍വം അവഗണിച്ചി ല്ല. മുന്‍പും കേന്ദ്ര നിയമങ്ങളെ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അതിനൊന്നും തന്നെ ഗവര്‍ണറുടെ അനുമതി തേടിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരേന്ത്യയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

ഗവര്‍ണരുടെ അധികാരത്തിന്മേൽ കടന്നുകയറ്റം നടത്തിയിട്ടില്ല. ഭരണഘടനാ ലംഘനം നടത്തിയിട്ടില്ല, ചട്ടലംഘനം ഉണ്ടായിട്ടില്ല എന്നതാണ് സര്‍ക്കാറിന്‍റെ വാദം.

പൗരത്വ നിയമത്തിനെതിരേ തന്നോട് ചോദിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് റൂള്‍സ് ഓഫ് ബിസിനസിന്‍റെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നുമായിരുന്നു ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ ഇന്നലെ ആവശ്യപ്പെട്ടത്. ഗവര്‍ണറുടെ വിശദീകരണത്തിന് നിയമവിദഗ്ദരുമായി ആലോചിച്ച് സര്‍ക്കാര്‍ തയാറാക്കിയ മറുപടിയാണ് കൈമാറിയത്.

Tags:    
News Summary - Kerala Government to Governor-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.