തിരുവനന്തപുരം: പുനരധിവാസ കാര്യത്തിൽ കേരളം കർണാടകത്തെ കണ്ടുപഠിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ പ്രളയദുരന്തമേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒച്ചിെൻറ വേഗത്തില്‍ നീങ്ങുമ്പോള്‍ കര്‍ണാടകത്തിലെ കുടക് ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് മുന്നേറുന്നത്.
കേന്ദ്ര ഏജന്‍സികളുടെ സഹായം ഉറപ്പാക്കിയാണ് കർണാടകയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങൾ. കേരളമാകട്ടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ കെ.പി.എം.ജിയെ പോലുള്ള വിദേശ ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണ്. സ്ഥിതി വിലയിരുത്താന്‍ മന്ത്രിസഭ ചേരാനാകാത്തവിധം മന്ത്രിമാരുടെ പടലപ്പിണക്കം ഉച്ചസ്ഥിതിയിലെത്തിനില്‍ക്കുകയാണ്.
നാഷനല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗൈനസേഷന്‍, ഐ.എസ്.ആര്‍.ഒ, ഇന്ത്യന്‍ മിറ്റിരീയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെൻറ്, കൃഷി മന്ത്രാലയം, മൂന്ന് സേനാവിഭാഗങ്ങള്‍, ദേശീയ ദുരന്ത നിവാരണസേന എന്നിവയെക്കൂടാതെ ഭവന നിര്‍മാണത്തിന് രാജീവ് ഗാന്ധി റൂറല്‍ ഹൗസിങ് കോര്‍പറേഷനുമാണ് കര്‍ണാടകയിലെ കുടകിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വീട് പുനര്‍ നിര്‍മാണത്തിന് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
ക്യാമ്പുകളില്‍ കഴിയുന്നവരെ കാണിച്ച് ബോധ്യപ്പെടുത്തിയശേഷമാണ് വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മണ്ണിടിച്ചിലിനെക്കുറിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും, ഭൂചലനങ്ങളെക്കുറിച്ച് നാഷനല്‍ ജിയോളജിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും നല്‍കുന്ന റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് പുനരധിവാസം, കൃഷി, നിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.