പ്രളയം: വസ്​ത്രങ്ങൾ എടുത്ത 12 വനിത പൊലീസുകാർക്കെതിരെ നടപടി

കൊ​ച്ചി: പ്ര​ള​യ​ബാ​ധി​ത​മേ​ഖ​ല​ക​ളി​ൽ വി​ത​ര​ണ​​ത്തി​നെ​ത്തി​യ വ​സ്​​ത്ര​ങ്ങ​ൾ സ്വ​ന്തം നി​ല​യി​ൽ വി​ത​ര​ണം ചെ​യ്യാ​നെ​ന്ന പേ​രി​ൽ എ​ടു​ത്ത വ​നി​ത പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി.
എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്​​റ്റേ​ഷ​നി​ലെ 12 വ​നി​ത ​പൊ​ലീ​സു​കാ​രെ​ ഇ​ത​ര സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക്​ സ്ഥ​ലം​മാ​റ്റി​ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ എം.​പി. ദി​നേ​ശ്​ ഉ​ത്ത​ര​വി​റ​ക്കി. പി​ങ്ക്​ പൊ​ലീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും ഇ​തി​ലു​ണ്ട്.

പ്ര​ള​യ​​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ എ​റ​ണാ​കു​ളം എ​സ്.​പി കെ. ​ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​സ്​​ത്ര​ങ്ങ​ളു​ൾ​പ്പെ​ടെ സ​മാ​ഹ​രി​ച്ചി​രു​ന്നു. കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നെ​ത്തി​യ കെ​ട്ടി​ൽ​നി​ന്ന്​ തു​ണി​ത്ത​ര​ങ്ങ​ൾ ത​രം​തി​രി​ക്കാ​ൻ സ്​​റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത പൊ​ലീ​സു​കാ​ർ​ക്കാ​യി​രു​ന്നു ചു​മ​ത​ല. ഇ​തി​നി​ടെ,​ സാ​രി​യു​​ൾ​പ്പെ​ടെ തു​ണി​ത്ത​ര​ങ്ങ​ൾ ഏ​താ​നും വ​നി​ത പൊ​ലീ​സു​കാ​ർ സ്വ​ന്തം​നി​ല​യി​ൽ വി​ത​ര​ണം​ ചെ​യ്യാ​നെ​ന്ന പേ​രി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

മ​റ്റു ചി​ല വ​നി​ത പൊ​ലീ​സു​കാ​രാ​ണ്​ വി​വ​രം പു​റ​ത്തു​വി​ട്ട​ത്. സി.​സി.​ടി.​വി​യി​ൽ ദൃ​ശ്യ​വും പ​തി​ഞ്ഞി​രു​ന്നു. സെ​ൻ​ട്ര​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്​​ട​ർ അ​ന​ന്ത​ലാ​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​മീ​ഷ​ണ​റു​ടെ ന​ട​പ​ടി.

Tags:    
News Summary - Kerala Flood- Police - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.