ആലപ്പുഴ: ‘‘നാടൊരു മഹാപ്രളയത്തിൽ മുങ്ങിനിൽക്കുേമ്പാൾ നമുക്കെങ്ങെനയാണ് പെരുന്നാൾ ആഘോഷിക്കാനാകുക. അതിനാൽ ഇൗദ് നമസ്കാരം കഴിഞ്ഞാലുടൻ ഞങ്ങളെല്ലാവരും കൂടി അങ്ങിറങ്ങും. കുട്ടനാടിനെയും ചെങ്ങന്നൂരിനെയും പഴയരൂപത്തിൽ തിരിെക കൊടുത്തിേട്ട ഇനി ഞങ്ങൾ ആലപ്പുഴ വിടൂ. അതുവരെ വിശ്രമമില്ല’’-മലബാറിൽനിന്ന് ആലപ്പുഴയെ ആശ്വസിപ്പിക്കാൻ വന്നവരുടെ വാക്കുകൾ.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരത്തിൽ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരാണ് ഇൗ പെരുമഴക്കാലത്ത് ജില്ലയുടെ കണ്ണീരൊപ്പാൻ എത്തിയത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഒക്കെ അപ്പുറം അവർ പ്രളയബാധിത മേഖലകളിൽ സജീവമാണ്. മുതിർന്നവർ വേണ്ട നിർദേശങ്ങൾ നൽകുേമ്പാൾ യുവാക്കൾ ചുറുചുറുക്കോടെ അതൊക്കെ ചെയ്യുന്നു.
നാട്ടിലും മറുനാട്ടിലുമുള്ള മലയാളി സംഘടനകൾ സജീവമായി രംഗത്തിറങ്ങി. െഎഡിയൽ റിലീഫ് വിങിന് കീഴിലെ സന്നദ്ധപ്രവർത്തകർ ജൂലൈ 18ന് കുട്ടനാട്ടിൽ പ്രവർത്തനം തുടങ്ങിയതാണ്. മാസം ഒന്നു കഴിഞ്ഞു. ആയിരങ്ങൾക്കാണ് അവർ സഹായമെത്തിച്ചത്. െഎ.ആർ.ഡബ്ല്യു കേന്ദ്ര ഏജൻസി തരപ്പെടുത്തി കൊടുത്ത ചെറു എൻജിനുകളുള്ള മൂന്ന് ഫൈബർ ബോട്ടുകൾ കൂടി രക്ഷാപ്രവർത്തനത്തിന് എത്തിച്ചു.
ആലപ്പുഴയിൽ ജമാഅത്തെ ഇസ്ലാമിയുടെ ഒാഫിസായ മൈത്രി ഭവനിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പെരുന്നാൾ ദിനത്തിലും ചെങ്ങന്നൂരും കുട്ടനാട്ടിലും സജീവമായി ഉണ്ടാകുമെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കെ.എസ്. അഷ്റഫ് അറിയിച്ചു. ബംഗളൂരു കെ.എം.സി.സി ഘടകത്തിെൻറ പ്രവർത്തകരും മുസ്ലിം യൂത്ത് ലീഗിെൻറ കൊണ്ടോട്ടി സംഘവും സജീമായി രംഗത്തുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം നിരവധി സഹായങ്ങളാണ് കെ.എം.സി.സി എത്തിച്ച് വിതരണം ചെയ്യുന്നത്. ഉൗണും ഉറക്കവും ഒാണവും പെരുന്നാളും എല്ലാം മാറ്റിവെച്ച് നാടിെൻറ ദുരന്തത്തിൽ അവർ സാന്ത്വനമേകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.