മുംബൈ: പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ വീടിന് മുകളിൽ ഹെലികോപ്ടർ ഇറക്കി പൈലറ്റുമാർ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് 22 പേരെ. ചാലക്കുടിയിൽ വെള്ളിയാഴ്ചയായിരുന്നു ഇൗ അത്ഭുത രക്ഷപ്പെടുത്തൽ. ഇതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
എട്ട് മിനിറ്റിനുള്ളിലായിരുന്നു ഇവരെ രക്ഷപ്പെടുത്തിയതെന്ന് പൈലറ്റ് ലെഫ്. കമാൻഡർ അഭിജിത്ത് ഗരുഡ് പറഞ്ഞു. പൂർണമായും ഹെലികോപ്ടർ നിലത്തിറക്കാതെയായിരുന്നു ദൗത്യം. കോപ്ടർ ടെറസിന് തൊട്ടുതൊട്ടില്ല എന്ന നിലക്കെത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കോപ്ടറിെൻറ ഭാരം പൂർണമായും ടെറസിൽ നൽകിയാൽ കെട്ടിടമാകെ തകരുമായിരുന്നു. ഇൗ ദൗത്യത്തിന് തൊട്ടുമുമ്പ് നാലുപേരെ രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ള 22 പേരെ കയറ്റാൻ ഹെലികോപ്ടർ താഴേക്ക് കൊണ്ടുവന്നാൽ മാത്രമേ സാധ്യമാവുമായിരുന്നുള്ളൂ. അങ്ങേയറ്റം ശ്രമകരവുമായിരുന്നു ഇൗ ദൗത്യം.
ചെറുതായൊന്നു പാളിയാൽ നിമിഷങ്ങൾക്കകം കെട്ടിടം തകരുമായിരുന്നു. തങ്ങളുടെ തീരുമാനം ശരിയായിരുന്നുവെന്ന് അഭിജിത്ത് ഗരുഡ് കൂട്ടിച്ചേർത്തു. രക്ഷപ്പെടുത്തിയവരിൽ 80 വയസ്സുള്ള ആളുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.