ഭരണകക്ഷിയിലെ ഉദ്യോഗസ്ഥരും എതിരെന്ന് എം.എം. ഹസന്‍

ആലപ്പുഴ: പ്രളയ ദുരിതാശ്വാസനിധിയിലെ സംഭാവനയുടെ പേരില്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ പറഞ്ഞു. ഒരുമാസത്തെ ശമ്പളം നല്‍കണമെന്നതിന് സമ്മതപത്രമില്ലാതെ വിസമ്മതപത്രമാണ് ഇറക്കിയിരിക്കുന്നത്. ഇത് ഭീഷണിയാണെന്നും ഇടതുപക്ഷ സർവിസ് സംഘടനകളിലെ ഉദ്യോഗസ്ഥര്‍പോലും സംഭാവന നല്‍കാന്‍ തയാറായത് ഈ ഭീഷണിക്ക് വഴങ്ങിയാണെന്നും കെ.പി.സി.സി പ്രളയ പുനരധിവാസ പദ്ധതികളെക്കുറിച്ച് ആലോചിക്കാൻ​ ചേര്‍ന്ന ഡി.സി.സി ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

സംഭാവന സ്വീകരിക്കേണ്ടത് ഭീഷണിയിലൂടെയല്ലെന്നും ജനം സ്വമനസ്സാലെ നല്‍കുന്നതാണ് വാങ്ങേണ്ടതെന്നും ഹസൻ പറഞ്ഞു. സ്ത്രീകളുടെ നേര്‍ക്ക് അക്രമം നടത്തുന്നത് ഏത് ഉന്നതനാണെങ്കിലും കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം ഇപ്പോള്‍ അപഹാസ്യമായിരിക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ധനസമാഹരണത്തില്‍ നിന്ന്​ കോണ്‍ഗ്രസ് വിട്ടുനില്‍ക്കും -എം. ലിജു
ആലപ്പുഴ: ജില്ലയില്‍ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട്​ സര്‍ക്കാര്‍ നടത്തുന്ന ധനസമാഹരണത്തില്‍നിന്ന്​ വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി ഡി.സി.സി പ്രസിഡൻറ്​ എം. ലിജു അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ പിരിവ് നടത്തുന്നതിനോടും ഇതേ സ്ഥലങ്ങളിലെ സ്‌കൂള്‍ വിദ്യാർഥികളില്‍നിന്ന്​ ധനസമാഹരണം നടത്തുന്നതിനോടും യോജിപ്പില്ല. നിര്‍ബന്ധിത പിരിവാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. ധനസമാഹരണവുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പ്രതിപക്ഷ നേതാവി​െനയോ ജനപ്രതിനിധിക​െളയോ പങ്കെടുപ്പിച്ചിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ ധനസമാഹരണവുമായി സഹകരിക്കില്ലെന്നും കോണ്‍ഗ്രസ് ഫണ്ട് പിരിച്ച് കെ.പി.സി.സി നിര്‍മിച്ചുനല്‍കുന്ന 1000 വീട് പദ്ധതിയിലേക്ക്​ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - kerala flood -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.