കൊച്ചി: പ്രളയക്കെടുതിയിൽനിന്ന് ജനം മോചിതരാകുന്നതിനുമുേമ്പ അവസരം മുതലെടുത്ത് ഇൻഷുറൻസ് സർേവയറുടെ തട്ടിപ്പ്. നഷ്ടപരിഹാരത്തിന് സമീപിച്ച കൊടുങ്ങല്ലൂർ സ്വദേശിയോട് കൈക്കൂലി ആവശ്യപ്പെട്ട യൂനിവേഴ്സൽ സൊമ്പോ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥൻ ആന്ധ്ര ഈസ്റ്റ് ഗോദാവരി സ്വദേശി ഗദ്ദാം മഹേശ്വർ റാവുവാണ്(53) അറസ്റ്റിലായത്.
കൊടുങ്ങല്ലൂർ സ്വദേശിയായ ടയർ കട ഉടമസ്ഥൻ ഷിഹാബിെൻറ കട പ്രകൃതിക്ഷോഭത്തിൽ പൂർണമായും തകർന്ന് ഏകദേശം 38 ലക്ഷം രൂപ നഷ്ടം സംഭവിച്ചിരുന്നു. യൂനിവേഴ്സൽ സൊമ്പോ എന്ന ഇൻഷുറൻസ് കമ്പനിയിൽ 60 ലക്ഷം രൂപക്ക് ഷിഹാബ് കട ഇൻഷുർ ചെയ്തിരുന്നു. ഇൻഷുറൻസ് തുക നിശ്ചയിക്കുന്നതിന് കമ്പനി ഗദ്ദാം മഹേശ്വർ റാവുവിനെ ഏൽപിച്ചു.
കട പരിശോധിച്ച ഇയാൾ എറണാകുളം എം.ജി റോഡിൽ പദ്‌മ തിയറ്ററിനടുെത്ത ലോഡ്ജിലേക്ക് ഷിഹാബിെന വിളിച്ചുവരുത്തി 25 ലക്ഷം രൂപ പാസാക്കിത്തരാമെന്നും പക്ഷെ 40 ശതമാനം കൈക്കൂലിയായി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഷിഹാബ് വീണ്ടും സംസാരിച്ചപ്പോൾ രണ്ടുലക്ഷം രൂപ ഉടനും ബാക്കി 10 ദിവസത്തിനുള്ളിലും നൽകണമെന്നും ഇല്ലെങ്കിൽ കള്ളത്തരമാണെന്ന് റിപ്പോർട്ട് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി എം.പി. ദിനേശിെൻറ നിർദേശപ്രകാരം അസി. കമീഷണർ കെ. ലാൽജി, ഇൻസ്‌പെക്ടർ എ. അനന്തലാൽ, എസ്.ഐ ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ലോഡ്ജിൽനിന്ന് അറസ്റ്റ് ചെയ്തു. എ.എസ്.ഐ അരുൾ, സി.പി.ഒ ഷിബു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.