Posted On
date_range Updated On
date_range ഭാര്യയെ മർദ്ദിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു
കൊടുങ്ങല്ലൂർ: ഭാര്യയെ മർദിച്ചെന്ന പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് മേനോൻ ബസാർ വാഴക്കാലയിൽ ഷാജി (34)നെയാണ് കൊടുങ്ങല്ലൂർ സി.ഐ ബ്രിജുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. ഭർത്താവിന്റെ മർദ്ദനം പതിവായതിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലാണ് താമസം.
കഴിഞ്ഞ ദിവസം യു.ബസാറിലുള്ള ബന്ധുവീട്ടിൽ ഭാര്യയുണ്ടെന്നറിഞ്ഞ് അവിടെയെത്തിയ ഷാജി വീണ്ടും മർദ്ദിക്കുകയായിരുന്നു. മരപ്പലക കൊണ്ടുള്ള അടിയേറ്റ് ഭാര്യയുടെ കൈക്ക് ചതവ് പറ്റി. തുടർന്ന് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.