രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്ന്​ കേരളം

തിരുവനന്തപുരം: കേരള​െത്തയും കർണാടക​െയയും ബന്ധിപ്പിക്കുന്ന നാഷനൽ ഹൈവേ 766 ൽ രാത്രിയാത്രനിരോധനം ഉടൻ പിൻവലിക്ക ണമെന്ന് കേരള നിയമസഭ പ്ര​േമയത്തിലൂടെ കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടു. മറ്റ്​ കടുവാസങ്കേതങ്ങളിലൊന്നും കൊ ണ്ടുവരാത്ത നിയന്ത്രണം ഇവിടെ മാത്രം കൊണ്ടുവന്നത് തികഞ്ഞ ജനദ്രോഹവും വിവേചനവുമാണ്. കേരളത്തി​​െൻറ നിർദേശങ്ങൾ പര ിശോധിക്കാൻ വിദഗ്ധസമിതിയെ നിയമിക്കാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ ഉറപ്പ് പാലിക ്കണമെന്നും സഭ ഒറ്റക്കെട്ടായി പ്രമേയത്തിൽ ആവശ്യപ്പെട്ടു. മന്ത്രി എ.കെ. ശശീന്ദ്രനാണ് ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിച്ചത്.

വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് തടസ്സമുണ്ടാകുന്നുവെന്ന് പറഞ്ഞാണ് മനുഷ്യരുടെ യാത്രാസ്വാതന്ത്ര്യം തടഞ്ഞത്. ഇത് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് കേരളത്തെയാണ്. ഇതിനെതിരെ കേരള സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി പരിഗണിച്ചുവരുകയാണ്. അതിനിടെ ബന്ദിപ്പുർ വനമേഖലയിൽ 25 കിലോമീറ്ററിനുള്ളിൽ അഞ്ച് ആകാശപാതകൾ നിർമിക്കുകയും ബാക്കിയിടങ്ങളിൽ റോഡിനിരുവശവും കമ്പിവേലി നിർമിക്കുകയും ചെയ്താൽ രാത്രി യാത്രാവിലക്ക് പിൻവലിക്കാനാകുമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയോഗത്തിൽ കേന്ദ്ര റോഡ്സ് ആൻഡ്​ ഹൈവേ മന്ത്രാലയം നിർദേശം വെച്ചു.

ഇതിന്​ വേണ്ടിവരുന്ന 500 കോടിയോളം രൂപ ദേശീയപാതവിഭാഗവും കേരളവും സംയുക്തമായി വഹിക്കാമെന്ന് നിർദേശിച്ചു. കേരള സർക്കാർ 200 കോടതി രൂപ ഇതിനായി ബജറ്റിൽ നീക്കിവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഗസ്​റ്റിൽ കേസ് വീണ്ടും സുപ്രീംകോടതി എടുത്തപ്പോൾ ഈ പാത പകൽസമയത്തും അടച്ചും സംസ്ഥാനപാത 90, 275 വികസിപ്പിച്ച് ദേശീയപാത 766ന് ബദൽപാതയായി ഉപയോഗിച്ചുകൂടേ എന്ന് കോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

രാത്രിയാത്രാനിരോധനത്തിന് പുറമെ പകൽനിരോധനം കൂടി ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് വയനാട്ടിലെ ജനങ്ങൾ. ജനങ്ങളുടെ യാത്രാഅവകാശം സംരക്ഷിക്കാനും വന്യമൃഗങ്ങളുടെ സ്വൈരവിഹാരം ഉറപ്പുവരുത്താനും ബദൽനിർദേശം കണ്ടെത്തണമെന്ന കേരളത്തി​​െൻറ അഭിപ്രായം മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരുമായി പങ്കുവെച്ചിട്ടുണ്ട്. ഇക്കാര്യം അംഗീകരിക്കണമെന്നും നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

Tags:    
News Summary - kerala demands night traffic regulation -kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.