വാളയാർ പെൺകുട്ടികൾക്ക് നീതി വേണം; നിയമവകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

കോഴിക്കോട്: വാളയാറിൽ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ ്രതിഷേധസൂചകമായി സംസ്ഥാന നിയമവകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബർ വാരിയേർസ് എന്ന ഓൺലൈൻ കൂട്ടായ്മയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. 'ഞങ്ങളുടെ സഹോദരിമാർക്ക് നീതി നൽകുക' എന്ന പോസ്റ്റർ ഹാക്ക് ചെയ്ത വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിരുന്നു.

http://www.keralalawsect.org/ എന്ന വെബ്സൈറ്റാണ് കേരള സൈബർ വാരിയേർസ് ഹാക്ക് ചെയ്തത്. വെബ്സൈറ്റ് ഇപ്പോൾ ലഭ്യമല്ലാതാക്കിയിട്ടുണ്ട്. നിയമവകുപ്പ് സംസ്ഥാനത്ത് നിലവിലുണ്ടോ എന്നും ഹാക്ക് ചെയ്തവർ ചോദിക്കുന്നു. ഹാക്ക് ചെയ്ത വിവരം സൈബർ വാരിയേർസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

Tags:    
News Summary - kerala cyber warriors hacked law departments website -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.