1038 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 785 പേർക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം കോവിഡ് ബാധിച്ചവരുടെ എണ്ണം 1000 കടന്നു. ബുധനാഴ്ച 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു മരണവുമുണ്ടായി. 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതിൽ 57 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേര്‍ വിദേശത്തുനിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 15032 ആയി. നിലവിൽ 8818 പേരാണ് ചികിത്സയിലുള്ളത്. കോവിഡിന് ചികിത്സയിലായിരുന്ന 272 പേർക്ക് രോഗം ഭേദമായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 397 ആയി.

24 മണിക്കൂറിനിടെ 20,847 സാമ്പിളുകളാണ് പരിശോധിച്ചത്. 1164 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിലായി 1,59,777 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇതിൽ 9031 പേർ ആശുപത്രികളിലാണ്.
Full View

ഇന്ന് രോഗം ബാധിച്ചവർ (ജില്ല തിരിച്ച്)
തിരുവനന്തപുരം 226
കൊല്ലം 133
ആലപ്പുഴ 120
കാസര്‍കോട് 101
എറണാകുളം 92
മലപ്പുറം 61
തൃശൂര്‍ 56
കോട്ടയം 51
പത്തനംതിട്ട 49
ഇടുക്കി, കണ്ണൂര്‍ 43 വീതം
പാലക്കാട് 34
കോഴിക്കോട് 25
വയനാട് 4

രോഗം ഭേദമായവർ (ജില്ല തിരിച്ച്)
മലപ്പുറം 52
കാസര്‍കോട് 43
പത്തനംതിട്ട 38
തൃശൂര്‍ 33
ആലപ്പുഴ 19
എറണാകുളം 18
പാലക്കാട് 15
കോഴിക്കോട് 14
കൊല്ലം 13
കോട്ടയം 12
തിരുവനന്തപുരം 9
വയനാട് 4
ഇടുക്കി 1

Tags:    
News Summary - kerala covid updates-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.