കണ്ണനല്ലൂർ: ദമ്മാമിലും ദുബൈയിലുമുള്ള മലയാളികൾക്ക് അവശ്യമരുന്നെത്തിച്ച് കണ്ണന ല്ലൂർ പൊലീസ്. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾക്ക് ദൗർലഭ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് മരുന്ന് എത്തിച്ചത്.
ദമ്മാമിൽ ജോലി ചെയ്യുന്ന ദീർഘകാലമായി ഹൃദ്രോഗത്തിന് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന കണ്ണനല്ലൂർ സ്വദേശിയായ ഫാത്തിമാബീവിക്കും ദുബൈയിൽ ജോലി ചെയ്യുന്ന പ്രകാശിനുമാണ് ആവശ്യമരുന്നെത്തിച്ചത്. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ മരുന്ന് വാങ്ങി ശേഖരിച്ച ഡി.എച്ച്.എഫ് കൊറിയർ സർവിസുമായി ബന്ധപ്പെട്ട് മരുന്നെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.