ഡോ. വന്ദനദാസ് കൊലക്കേസ്​: വിടുതൽ ഹരജി നൽകി പ്രതിഭാഗം

കൊ​ല്ലം: ആ​ശു​പ​ത്രി​യി​ൽ കൊ​ലചെ​യ്യ​പ്പെ​ട്ട ഡോ. ​വ​ന്ദ​ന​ദാ​സ്​ കേ​സി​ൽ പ്ര​തി​ഭാ​ഗം വിടുതൽ ഹരജി (ഡിസ്​ചാർജ്​ പെറ്റീഷൻ) നൽകി. പ്രതിയെ​ കൊല്ലം അഡീഷനൽ ഡിസ്​ട്രിക്​റ്റ്​​ സെഷൻ ജഡ്ജി​-ഒന്ന്​ പി.എൻ. വിനോദ്​ മുമ്പാകെ ഹാജരാക്കിയപ്പോൾ പ്രതിഭാഗം വിടുതൽ ഹരജി നൽകുകയായിരുന്നു. ഇതോടെ നടപടികൾ 22ലേക്ക്​​ മാ​റ്റി​.

വന്ദനയുടെ മാതാപിതാക്കൾ വാദം കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. കേസ്​ സി.ബി.​ഐക്ക്​ കൈമാറണമെന്നും വിചാരണ നിർത്തിവെക്കാനും ആവശ്യപ്പെട്ട്​ ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾ നേരത്തേ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും ആശുപത്രി ജീവനക്കാർക്കെതിരെയുമാണ് വന്ദനയുടെ മാതാപിതാക്കളുടെ ഹരജി. ഈ സാഹചര്യം മനസ്സിലാക്കിയാണ് പ്രതിഭാഗം ബുധനാഴ്ച കോടതിയിൽ ഡിസ്​ചാർജ്​ പെറ്റീഷൻ നൽകിയത്.

സം​ഭ​വം ന​ട​ന്ന 2023 മേ​യ് 10ന് ​അ​റ​സ്റ്റി​ലാ​യ പ്ര​തി സ​ന്ദീ​പ് നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്. കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി അഡ്വ.ബി.എ. ആളൂരും ഹാ​ജ​രാ​യി.

Tags:    
News Summary - Defendant filed release petition in Dr Vandana Das murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.