സംസ്ഥാനത്ത്​ കോവിഡ്​ കേസുകൾ വർധിക്കും; പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാ​നത്തേക്ക്​ ഇതര സംസ്ഥാനങ്ങളിൽ നിന്ന്​ കൂടുതൽ പേരെത്തുന്ന പശ്ചാത്തലത്തിൽ കോവിഡ്​ കേസുകൾ വർധിക്കുമെന്നും സുരക്ഷ കർശനമാക്കുമെന്നും​ ആരോഗ്യമന്ത്രി കെ.കെ ശൈലജ.  അതിർത്തികളിൽ പരിശോധന കർശനമാക്കുമെന്നും റെഡ്​സോണുകളിൽ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.

ആഭ്യന്തര വിമാനസർവീസ്​ തുടങ്ങുന്നത്​ കോവിഡ്​ കേസുകൾ വർധിപ്പിക്കും. ആഭ്യന്തര വിമാന സർവീസിൽ വരുന്നവരെ വീടുകളിൽ നിരീക്ഷണത്തിലാക്കും. പാളിച്ചകളില്ലാത്ത ക്വാറൻീനിലൂടെ മാത്രമേ ​അപകടത്തെ മറികടക്കാൻ സാധിക്കുകയുള്ളൂ. വരുന്നവരിൽ നിന്ന്​രോഗം പകരാതിരിക്കാൻ കർശന നടപടിയെടുക്കും. ​സംസ്ഥാനത്ത്​ നിലവിലുള്ള രോഗികളിൽ 90% ശതമാനത്തിലധികവും പുറമേ നിന്ന്​ വന്നവരാണ്​. 

 മാഹിയിൽ മരിച്ച വ്യക്തി അവിടെ നിന്നും അസുഖം പിടിപെട്ട ശേഷം കേരളത്തിൽ ചികിത്സക്ക്​ വന്നതാണ്​. മൃതദേഹം അടക്കം ചെയ്​തതും അവിടെത്തന്നെയാണ്​. കേന്ദ്ര സർക്കാർ പ്രസ്​തുത മരണം കേരളത്തി​​െൻറ പട്ടികയിലാണ്​ ചേർത്തിരിക്കുന്നത്. കേരളത്തിൽ നിന്നും അസുഖം വന്ന്​ ഇവിടെത്തന്നെ മരിച്ചവരെ മാത്രമാണ്​ കേരളത്തിലെ മരണസംഖ്യയിൽ ഉൾപ്പെടുത്തുന്നത്​. അതുകൊണ്ടാണ്​ പ്രസ്​തുത വ്യക്തിയെ കേരളത്തി​​െൻറ കണക്കിൽ ഉൾപ്പെടുത്താതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

Tags:    
News Summary - kerala covid 19 updates malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.