കൊച്ചി: സീനിയറായിട്ടും ഹൈകോടതി ജഡ്ജിയായി നിയമനത്തിന് പരിഗണിക്കാത്തതിനെതി രെ ജില്ല ജഡ്ജി നൽകിയ അപ്പീൽ ഹൈകോടതി തള്ളി. സംസ്ഥാനത്തെ ജില്ല ജഡ്ജിമാരിൽ സീനിയറും നിയമനത്തിന് യോഗ്യതയുള്ളയാളായിട്ടും നിയമന ശിപാർശ നൽകാത്തത് ചോദ്യംചെയ്ത് പത്തനംതിട്ട ജഡ്ജി ജോൺ കെ. ഇല്ലിക്കാടൻ നൽകിയ അപ്പീലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. നേരത്തേ ഇതേ ആവശ്യമുന്നയിച്ച ഹരജി സിംഗിൾബെഞ്ച് തള്ളിയതിനെതിരെയായിരുന്നു അപ്പീൽ.
നേരിട്ട് ജില്ല ജഡ്ജിയായി നിയമിക്കപ്പെട്ടവരുടെയും പ്രമോഷനിലൂടെ വന്നവരുടെയും ൈഹകോടതി ജഡ്ജി നിയമന അർഹത സംബന്ധിച്ച സീനിയോറിറ്റി തർക്കം ൈഹകോടതി ഉത്തരവിലൂടെ പരിഹരിക്കപ്പെട്ടിട്ടും തെൻറ കാര്യം പരിഗണിച്ചില്ലെന്ന് ഹരജിയിൽ പറയുന്നു.
എന്നാൽ, ഹൈകോടതി ജഡ്ജിയുടെ ഒഴിവ് വരുന്ന തീയതിയിൽ അമ്പത്തെട്ടര വയസ്സ് കഴിഞ്ഞവരെ സുപ്രീംകോടതി കൊളീജിയം നിയമനത്തിന് ശിപാർശ ചെയ്യാറില്ലെന്ന ൈഹകോടതി ഭരണവിഭാഗത്തിെൻറ വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. ഹരജിക്കാരന് നിയമനം സാധ്യമാകുമായിരുന്ന 2018 നവംബറിൽ സീനിയോറിറ്റി പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ശേഷമുള്ള ഒഴിവുകളുടെ കാര്യത്തിൽ അമ്പത്തെട്ടര വയസ്സ് കഴിഞ്ഞതിനാൽ പരിഗണിക്കപ്പെട്ടില്ല.
നിയമനവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പ്രായത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിൽ വിവേചനാധികാരം ഉപയോഗിച്ചതാകാമെന്നും അത്തരം നിയമനത്തിെൻറ പശ്ചാത്തലം വ്യക്തമല്ലാത്തതിനാൽ ഹരജിക്കാരന് അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയ ഡിവിഷൻബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.