കോട്ടയത്ത് യു.ഡി.എഫ് തോറ്റാൽ തന്നെ കുറ്റപ്പെടുത്തരുതെന്ന് പി.ജെ. ജോസഫ്

തിരുവനന്തപുരം: ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ട കേരളാ കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് മുതിർന്ന കോൺഗ് രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായാണ് ജോസഫ് സ്ഥിതിഗതികൾ ചർച്ച ചെയ്തത്.

തൽകാലം കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ തുടരാനാണ് ജോസഫിന്‍റെ തീരുമാനം. ഭാവിയിൽ പാർട്ടി വിടേണ്ട സാഹചര്യം ഉണ്ടായാൽ യു.ഡി.എഫിൽ തുടരാൻ അവസരം ലഭിക്കണം. കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർഥി തോറ്റാൽ തന്നെ കുറ്റപ്പെടുത്തരുതെന്നും കോൺഗ്രസ് നേതാക്കളെ ജോസഫ് അറിയിച്ചതായാണ് വിവരം.

വിഷയത്തിൽ യു.ഡി.എഫ് നേതൃത്വം കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജോസഫിനൊപ്പം മോൻസ് ജോസഫ് എം.എൽ.എയും മുൻ എം.പി ടി.യു കുരുവിളയും ഉണ്ടായിരുന്നു.

Tags:    
News Summary - Kerala Congress M PJ Joseph -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.