Posted On
date_range Updated On
date_range കോൺഗ്രസ് സ്ഥാനാർഥിയെ കേരളാ കോൺഗ്രസ് പരാജയപ്പെടുത്തി
കോട്ടയം: കേരളാ കോൺഗ്രസ് എം യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന് വിജയം. കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്ത് തെക്കുംമുറി വാർഡിൽ കേരളാ കോൺഗ്രസ് എമ്മിലെ പി.ആർ ശശിയാണ് 71 വോട്ട് ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തെത്തി.
ആദ്യ ജയം തങ്ങൾക്കായതിനുള്ള സന്തോഷത്തിലാണ് മാണി വിഭാഗം. 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ബുധനാഴ്ചയാണ് നടന്നത്. ഒമ്പത് ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു ജില്ലയിലെ കോര്‍പറേഷന്‍ വാര്‍ഡിലെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.