കേരള കോൺഗ്രസ് 15 സീറ്റിലും മൽസരിക്കും -പി.ജെ. ജോസഫ്

തൊടുപുഴ: കേരള കോൺഗ്രസ് 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച 15 സീറ്റുകളിലും മൽസരിക്കുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ. ഇക്കാര്യത്തിൽ കോണ്‍ഗ്രസിനോ മറ്റ് ഘടകകക്ഷികള്‍ക്കോ എതിര്‍പ്പില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം സീറ്റുകളിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം മല്‍സരിച്ചത്. ഇതുകൂടാതെ, വരുന്ന തെരഞ്ഞെടുപ്പിൽ മാണി വിഭാഗം മൽസരിച്ച സീറ്റുകളിൽ കൂടി സ്ഥാനാർഥികളെ നിർത്താനാണ് ജോസഫിന്‍റെ പുതിയ നീക്കം.

അതേസമയം, ബുധനാഴ്ചക്കം ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. തദ്ദേശ, നിയമസഭ സീറ്റുകളുടെ കാര്യത്തിൽ അന്തിമ ധാരണയിൽ എത്താൻ വൈകുന്നതാണ് ഔദ്യോഗിക പ്രഖ്യാപനം വൈകാൻ കാരണം. 

Tags:    
News Summary - Kerala Congress contest 15 seats in Assembly Election says PJ Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.