Posted On
date_range Updated On
date_range കോൺഗ്രസിന് കർഷക വിരുദ്ധ നിലപാടില്ല; മാണിയെ തിരുത്തി പി.ജെ ജോസഫ്
കോട്ടയം: യു.പി.എ ഭരണകാലത്താണ് കർഷക വിരുദ്ധ നടപടികളുണ്ടായതെന്ന് കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണിയുടെ വിമർശനങ്ങളെ തള്ളി പാർട്ടി നേതാവ് പി.ജെ ജോസഫ്. കോൺഗ്രസിൽ ഇപ്പോൾ കർഷക വിരുദ്ധ നിലപാട് ഇല്ലെന്ന് പി.ജെ ജോസഫ് പ്രതികരിച്ചു. കോൺഗ്രസ് കർഷക വിരുദ്ധ നിലപാട് എടുത്തപ്പോഴൊക്കെ തങ്ങൾ അത് തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് പാർട്ടി ആലോചിച്ചതിനു ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കസ്തൂരിരംഗൻ, ഗാഡ്ഗിൽ വിഷയങ്ങളിൽ, കോൺഗ്രസ് നേതൃത്വം നൽകിയ കേന്ദ്ര^-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വഞ്ചിച്ചെന്നായിരുന്നു കെ.എം മാണിയുടെ ആരോപണം. പാർട്ടി മുഖമാസികയായ ‘പ്രതിച്ഛായ’യിൽ എഴുതിയ ലേഖനത്തിലായിരുന്നു കോൺഗ്രസിനെതിരെ മാണി തുറന്നടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.