​മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഐക്യദീപം തെളിയിച്ചു

തിരുവനന്തപുരം: കോവിഡിനെ തോൽപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം തലസ്ഥാനത്തെ ജനങ്ങൾ ഏറ്റെടുത്ത ു. രാത്രി ഒമ്പത്​ മണി മുതൽ ഒമ്പത് മിനിറ്റ്​ നേരത്തേക്ക് വൈദ്യുതി വിളക്കുകൾ അണച്ചാണ്​ ഐക്യദീപം തെളിയിച്ചത്​.

മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ഒൗദ്യോഗിക വസതികളിൽ ഒമ്പത് മിനിറ്റ് വിളക്കുകൾ അണച്ച് ആഹ്വാനം ഏറ്റെടുത്തു. ക്ലിഫ് ഹൗസിലെ ജീവനക്കാർ ടോർച്ച് തെളിച്ച് ഐക്യദീപത്തിൽ പങ്കാളികളായി. രാജ്ഭവനിലും വിളക്ക് തെളിച്ചു. രാത്രി ഒമ്പത് മണിയെന്ന് പറഞ്ഞിരുന്നെങ്കിലും 8.50 ആയപ്പോൾ തന്നെ ആവേശത്തോടെ ജനങ്ങൾ ദീപം തെളിച്ചു തുടങ്ങിയിരുന്നു.

Tags:    
News Summary - kerala cm supports prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT