Posted On
date_range Updated On
date_range ഫയലിൽ കൃത്രിമമെന്ന ആരോപണം ഇൗ സർക്കാറിന് ബാധകമല്ല -മുഖ്യമന്ത്രി
തിരുവനന്തപുരം: ടി.പി. സെൻകുമാറുമായി ബന്ധപ്പെട്ട ഫയലിൽ കൃത്രിമം വരുത്തിയെന്ന ആരോപണം എൽ.ഡി.എഫ് സർക്കാറിന് ബാധകമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ധനാഭ്യർഥന ചർച്ചയിൽ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ ആണ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ഫയലിലെ പേജുകൾ നീക്കി പകരം 14 പുതിയ പേജുകൾ എഴുതി ചേർത്തെന്ന് സഭയിൽ പറഞ്ഞത്.
എന്നാൽ, ആഭ്യന്തര സെക്രട്ടറി അയച്ച ഫയലിലെ പേജ് കാണാതായ സംഭവം ഇൗ സർക്കാറിന് ബാധകമായതെല്ലന്നും കഴിഞ്ഞ സർക്കാറിെൻറ കാലത്തേതാണെന്ന് ഒാർത്താൽ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.