സ്വാശ്രയ മെഡിക്കൽ: പാവപ്പെട്ടവരുടെ പഠനാവസരം നഷ്​ടമാകില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ കോളജില്‍ മെഡിക്കല്‍ പ്രവേശനത്തിന്‌ യോഗ്യത നേടിയ പാവപ്പെട്ട ഒരു വിദ്യാര്‍ഥിക്കുപോലും പഠനാവസരം നഷ്‌ടപ്പെടില്ലെന്ന്‌ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി നിര്‍ദേശപ്രകാരം ബാങ്ക്‌ ഗാരൻറി കൊടുക്കാന്‍ കഴിയാത്തതുകൊണ്ട്‌ മാത്രം ഒരു വിദ്യാര്‍ഥിക്കും പഠനാവസരം നിഷേധിക്കപ്പെടില്ല. വിധിപ്രകാരം അന്തിമമായി ഫീസ്‌ നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാര്‍ രൂപവത്​കരിച്ച ഫീസ്‌ ​െറഗുലേറ്ററി കമ്മിറ്റിക്കാണ്‌.

ജസ്​റ്റിസ്‌ രാജേന്ദ്രബാബു അധ്യക്ഷനായ കമ്മിറ്റിയോട്​ കഴിയുന്നതും വേഗം ഫീസ്‌ ഘടന അന്തിമമായി തീരുമാനിക്കണമെന്ന്‌ ആവശ്യപ്പെടും. അലോട്ട്​​മ​​​െൻറ്​ ലഭിച്ച വിദ്യാർഥികള്‍ക്ക്‌ പ്രവേശനം പൂര്‍ത്തിയാക്കാന്‍ ബാങ്ക്‌ ഗാരൻറി ലഭ്യമാക്കുന്നതിനും ഫീസ്‌ നിര്‍ണയത്തിനുശേഷം ആവശ്യമെങ്കില്‍ ബാങ്ക്‌ വായ്‌പ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Kerala CM Pinarayi Vijayan react to Self Financing Medical Fees -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.