Posted On
date_range Updated On
date_range കൊല്ലം അജിത്തിന്‍റെ നിര്യാണം: മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: സിനിമ-സീരിയൽ നടൻ കൊല്ലം അജിത്തിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ അദ്ദേഹം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 500ഓളം സിനിമകളിൽ അഭിനയപാടവം കാഴ്ചവെച്ചു. പരുക്കൻ ഭാവ പ്രകടനങ്ങളിലുടെ അഭ്രപാളിയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച അജിത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അനുശോചന സന്ദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.