15 വയസ്സുകാരിയെ വിവാഹം ചെയ്ത സംഭവത്തില്‍  വരനും ബന്ധുക്കൾക്കുമെതിരെ കേസ്

മണ്ണാർക്കാട്: 15 വയസ്സുകാരിയെ വിവാഹം ചെയ്ത സംഭവത്തിൽ വരനും, വധുവി​​െൻറ മാതാവിനും, ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. വരൻ കരിമ്പുഴ കരിപ്പമണ്ണ സ്വദേശിയായ 28 കാരൻ, പെൺകുട്ടിയുടെ മാതാവ്, മാതൃസഹോദരി എന്നിവർക്കെതിരെയാണ് കേസ്. ജനുവരി രണ്ടിനായിരുന്നു പെൺകുട്ടിയുടെ നിക്കാഹ് നടന്നത്. കുട്ടിയുടെ മണ്ണാർക്കാട് നായാടിക്കുന്നിലെ മാതൃസഹോദരിയുടെ വീട്ടിലാണ് ചടങ്ങ് നടന്നത്.

ഇതിനുശേഷം വരൻ ഫോണിലൂടെ മോശമായി പെരുമാറിയതിനെതുടർന്ന് മാനസികസംഘർഷത്തിലായ കുട്ടി ഇക്കാര്യം ശിശു സംരക്ഷണ ഉദ്യോഗസ്ഥരെ  അറിയിക്കുകയായിരുന്നു. ജില്ല ശിശു സംരക്ഷണ ഓഫിസർ എസ്. ശുഭ, ശൈശവ വിവാഹ നിരോധന ഓഫിസറും, മണ്ണാർക്കാട്  ശിശു വികസന പദ്ധതി ഓഫിസറുമായ ജിജി ജോൺ എന്നിവരുടെ  നേതൃത്വത്തിൽ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.  ശിശു വികസന പദ്ധതി ഓഫിസറുടെ പരാതിയിലാണ്  മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. 

Tags:    
News Summary - kerala child marriage malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.