തിരുവനന്തപുരം: കയർ മേഖലയിൽ വൻ പ്രഖ്യാപനങ്ങളുമായി ബജറ്റില്‍ പ്രഖ്യാപനം. സംസ്ഥാനത്തെ കയർ ഉല്‍പാദനം 40,000 ടണ്ണായി വര്‍ധിപ്പിക്കും. ഇതിനാവശ്യമായ ചകിരി കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന കയര്‍ പരമ്പരാഗത ഉത്പന്നങ്ങളായോ, കയര്‍ ഭൂവസ്ത്രമായോ മാറുമെന്നും ധനമന്ത്രി പറഞ്ഞു. കയർ മേഖലക്കായി 112 കോടിയുടെ പദ്ധതികള്‍ വകയിരുത്തിയിട്ടുണ്ട്.
400 യന്ത്രമില്ലുകള്‍ സ്ഥാപിക്കും. കയര്‍ മല്‍ച്ചിങ് ഷീറ്റ് ഫാക്ടറി വരും. വാളയാറില്‍ സ്വകാര്യ ചകിരിച്ചോര്‍ പ്രോസസിങ് ഫാക്ടറി സ്ഥാപിക്കും. കയർ മേഖലയിൽ 25 സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കും. 10 കയര്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കയര്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കെകോ ലോഗ് ഫാക്ടറി, റബ്ബറൈസ്ഡ് മാറ്റ്സ് ഫാക്ടറി, യന്ത്രവത്കൃത കയര്‍ ഭൂവസ്ത്ര നിര്‍മാണ ഫാക്ടറി എന്നിവ ആരംഭിക്കും.
വാളയാറില്‍ അന്താരാഷ്ട്രകമ്പനിയുടെ കീഴില്‍ ചകിരി ചോർ പ്രോസസിങ് ഫാക്ടറി ആരംഭിക്കും. കയര്‍പിരി സംഘങ്ങളുടെ ശരാശരി വാര്‍ഷിക വരുമാനം 2020-21ല്‍ 50,000 കോടിയായി ഉയര്‍ത്തും. യന്തവത്കൃത മേഖലയിലെ തൊഴിലാളികള്‍ക്ക് 600 രൂപ വേതനം ഉറപ്പാക്കും.
കയർ മേഖലക്ക് 130 കോടിയുടെ പദ്ധതികള്‍ എൻ.സി.ഡി.സി സഹായത്തോടെ നടപ്പിലാക്കും. കയര്‍ ക്ലസ്റ്ററുകള്‍ ആരംഭിക്കാന്‍ കയര്‍ ബോര്‍ഡിന് 50 കോടി രൂപ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.