തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ബജറ്റിൽ 1367 വകയിരുത്തി ധനമന്ത്രി തോമസ് െഎസക്. അടുത്ത രണ്ടു വർഷം കൊണ്ട് റോഡുകളുടെ മുഖച്ഛായ തന്നെ മാറും. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 6000 കിലോമീറ്റർ റോഡ് നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് ഡിസൈനര്‍ റോഡുകളാണ് നിർമിക്കുക. ഇതിനായി ബജറ്റിലുള്ളതിലും കൂടുതൽ തുക വകുപ്പ് ചെലവഴിക്കും. പുതുതായി തുറന്ന കൊല്ലം ബൈപ്പാസിൽ കല്ലുംതാഴത്ത് ഫ്ലൈഓവർ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
വയനാട് – ബന്ദിപ്പൂര്‍ എലിവേറ്റഡ് പാതയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.