ക്ഷേമ പെന്‍ഷനുകളിൽ​ 100 രൂപയുടെ വർധന; വയോജനങ്ങൾക്ക്​ കരുതൽ

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകൾ വീണ്ടും വർധിപ്പിച്ച്​ ധനമന്ത്രി തോമസ്​ ​െഎസക്കി​​​​െൻറ ജനപ്രിയ ബജറ്റ്​. ക്ഷേമപെൻഷനിൽ നൂറുരൂപയുടെ വർധനാവാണ്​ വരുത്തിയിരിക്കുന്നത്​. ഇതോടെ പെൻഷൻ തുക 1100ൽ നിന്ന്​ 1200 രൂപയാകും.

വയോജന സംരക്ഷണത്തിനായി 75 കോടി തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ ചിലവഴിക്കും. എല്ലാ പഞ്ചായത്തുകളിലും രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്ക് വീതം പകല്‍ വീടുകള്‍ അനുവദിക്കും. വയോജനങ്ങൾക്കായുള്ള അയൽക്കൂട്ടം ‘സ്നേഹിത കോളിങ് ബെൽ’ പദ്ധതി നടപ്പാക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20,000 വയോജന അയല്‍ക്കൂട്ടമാണ്​ നടപ്പാക്കുക. ഇവക്ക്​ 5000 രൂപ ഗ്രാൻറ്​ അനുവദിക്കും. വയോജന സംഗമങ്ങളും മേളകളും നടത്തുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Kerala Budget 2019- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.