ഹുസ്​ന ആവശ്യപ്പെട്ടു; മഹറായി കാമറ നൽകി ജവാദ്​

കോഴിക്കോട്​: സ്വർണമല്ല, ജീവിതത്തിൽ ഉപകരിക്കപ്പെടുന്ന എന്തെങ്കിലും മഹറായി ലഭിക്കണ​െമന്നായിരുന്നു ഹുസ്​നക്ക്​ ആഗ്രഹം. അതുകൊണ്ടുതന്നെ മുമ്പു ഉപയോഗിച്ച്​ ഇഷ്​ടപ്പെട്ട മിറർലെസ്​ കാമറയായിരുന്നു ഹുസ്​ന മഹറായി ആവശ്യപ്പെട്ടത്​.

മീഡിയവണിൽ മൾട്ടിമീഡിയ സോഫ്​റ്റ്​വെയർ ഡെവലപ്പറായ വരൻ ജവാദിന്​ മറുത്തൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. സോണിയുടെ a7​iii ഫുൾ ​ഫ്രെയിം കാമറ തന്നെ മഹറായി നൽകി. ഫോ​ട്ടോഗ്രഫിയോട്​ അടങ്ങാത്ത മുഹബ്ബത്താണ്​ ഹുസ്​നയെ ഇത്തരമൊരു ആവശ്യത്തിലേക്ക്​ നയിച്ചത്​.

മൾട്ടിമീഡിയ രംഗത്ത്​ പ്രവർത്തിക്കുന്ന ഹുസ്​ന അബ്​ദുൽ ലത്തീഫ്​ കൊടുവള്ളി കരുവ​െമ്പായിൽ സ്വദേശിനിയാണ്​. വാഴക്കാട്​ ആക്കോട്​ സ്വദേശിയാണ്​ ജവാദ്​. കോവിഡ്​ പ്രോ​ട്ടോക്കോൾ പാലിച്ച്​ ശനിയാഴ്​ചയായിരുന്നു ഇവരുടെ വിവാഹം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.