Posted On
date_range Updated On
date_range പോപുലർ ഫ്രണ്ട് ദേശീയ വൈസ് ചെയർമാനെ കെ.എസ്.ഇ.ബി സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വൈസ് ചെയർമാൻ മുഹമ്മദ് അബ്ദുൽ സലാം ഓവുങ്കലിനെ സസ്പെൻഡ് ചെയ്തെന്ന് കെ.എസ്ഇ.ബി ചെയർമാെൻറ ഉത്തരവ്. വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. മഞ്ചേരി ഇലക്ട്രിക്കൽ സർക്കിളിലെ സീനിയർ അസിസ്റ്റൻറായിരുന്നു സലാം. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി സംസ്ഥാന സർക്കാറിന് വിശദ റിപ്പോർട്ട് സമർപ്പിച്ചെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.